മദ്യലഹരിയില്‍ മാതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് പിടിയില്‍

കൊല്ലം - മദ്യലഹരിയില്‍ മാതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് പിടികൂടി. തങ്കശ്ശേരി ഈസ്റ്റ് വെസ്റ്റ് നഗര്‍ താരാട്ട് വീട്ടില്‍ ഫെലിക്‌സ് ആണ് പോലീസ് പിടിയിലായത്. ഇയാള്‍ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് അമ്മ ഡെല്‍മാ മാര്‍ട്ടിന്റെ കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞ് മാറിയ ടെല്‍മയെ സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കസേര എടുത്ത് അടിച്ച് വീഴ്ത്തി. ടെല്‍മയെ പരിസരവാസികള്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ടെല്‍മയുടെ പരാതിയില്‍ കൊല്ലം വെസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പിടികൂടിയത്. കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ബി. ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ ആഷാ, എ.എസ്.ഐ മാരായ നിസാം, സുനില്‍കുമാര്‍, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ അബു താഹീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News