സല്‍മാന്‍ രാജാവ് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു

റിയാദ് - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. റിപ്പബ്ലിക്ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജാവ് സന്ദേശം അയച്ചു. രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന രാജാവ് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. റിപ്പബ്ലിക്ദിനാശംസകള്‍ നേര്‍ന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു.

 

 

Latest News