തിരുവനന്തപുരം- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന സമ്മേളനം നീട്ടിവെക്കാന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ധാരണയായതായി അറിയുന്നു. മാര്‍ച്ച് ഒന്നു മുതല്‍ നാല് വരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് ഫെബ്രുവരിയോടെ കൂടുതല്‍ തീവ്രമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുനരാലോചന.
മാര്‍ച്ച് അവസാനത്തേക്ക് മാറ്റിവെക്കാനാണ് നീക്കം. ഏപ്രില്‍ ആദ്യ വാരം നടക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റിവെക്കുമോ എന്ന കാര്യം വ്യക്തമല്ല. സാഹചര്യം നോക്കി ഇത് പിന്നീട് തീരുമാനിക്കും.
വലിയ വിമര്‍ശനമുയരുകയും കോടതി ഇടപെടുകയും ചെയ്തതോടെ കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ചുരുക്കുകയും ആലപ്പുഴ ജില്ലാ സമ്മേളം മാറ്റിവെക്കുകയും ചെയ്തിരുന്നു.






