Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദൂരദർശൻ, ആകാശവാണി ജീവനക്കാരുടെ ശമ്പളം തടഞ്ഞ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികാരം

ന്യൂദൽഹി- ദൂരദർശൻ ചാനലിന്റെ ചെലവിൽ സ്വകാര്യ കമ്പനിക്ക് മൂന്ന് കോടിയോളം രൂപ നൽകണമെന്ന കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ആവശ്യം തള്ളിയ പ്രസാർഭാരതിക്കെതിരെ മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികാരം. ദൂർദർശനും ഓൾ ഇന്ത്യ റേഡിയോയും നിയന്ത്രിക്കുന്ന പ്രസാർ ഭാരതിക്കുള്ള ഫണ്ടുകൾ തടഞ്ഞു വച്ചാണ് മന്ത്രിയുടെ പ്രതികാരം. ഇതോടെ ദൂരദർശനിലേയും ഓൾ ഇന്ത്യ റേഡിയോയിലേയും 5000 ഓളം ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥയിലായി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രസാർഭാരതിയുടെ അധിക ഫണ്ടിൽ നിന്നെടുത്താണ് ജീവനക്കാർക്ക് ശമ്പളം നൽകിയത്. ഈ സ്ഥിതി തുടർന്നാൽ ഏപ്രിലിൽ ശമ്പളം നൽകാനുള്ള ഫണ്ട് പ്രസാർഭാരതിയുടെ പക്കലുണ്ടാവില്ലെന്നും ചെയർമാൻ സൂര്യ പ്രകാശ് പറഞ്ഞു. ഇന്ത്യൻ സർക്കാരിന്റെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത ഒരു സാഹചര്യമാണിത്. 

2,800 കോടി രൂപയാണ് കേന്ദ്ര സർക്കാർ പ്രസാർ ഭാരതിക്കായി ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. ഈ ഫണ്ട് മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുളള വാർത്താ പ്രക്ഷേപണ മന്ത്രാലയം മാസാമാസം പ്രസാർഭാരതിക്ക് നൽകുന്നു. ഈയിടെയായി ഓരോ മാസവും ഫണ്ട് റിലീസ് ചെയ്യുന്നതിനു മുമ്പ് പല ചോദ്യങ്ങളും ഉന്നയിച്ച് പ്രശനങ്ങളുണ്ടാക്കുകയാണെന്ന പ്രസാർ ഭാരതി വൃത്തങ്ങളെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബറിനു ശേഷം ഒരു ഫണ്ടും പ്രസാർഭാരതിക്ക് മന്ത്രാലയം നൽകിയിട്ടില്ല. ഇതോടെ അടിയന്തിരാവശ്യങ്ങൾക്കുള്ള ഫണ്ടിൽ നിന്നെടുത്ത് ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാൻ പ്രസാർ ഭാരതി നിർബന്ധിതരാകുകയായിരുന്നു. 
സ്വയംഭരണാവകാശമുളള സ്ഥാപനമായ പ്രസാർ ഭാരതിയുടെ ചെയർമാൻ സൂര്യ പ്രകാശ് മന്ത്രി ഇറാനിയുടെ നടപടികളെ ചോദ്യം ചെയ്തു തുടങ്ങിയതോടെയാണ് മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് പ്രതികാര രീതിയിലുളള നീക്കങ്ങളുണ്ടായത്. 
ദൂരദർശന് എല്ലാ സംവിധാനങ്ങളും ജീവനക്കാരും ഉണ്ടായിരിക്കെ ഗോവയിലെ ചലചിത്രമേളയുടെ ഉൽഘാടന, സമാപന ചടങ്ങുകൾ തത്സമയം കവർ ചെയ്യാൻ ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുകയും ഈ കമ്പനിക്ക് ദൂർദർശൻ 2.92 കോടി രൂപ നൽകണമെന്നുമുള്ള മന്ത്രാലയത്തിന്റെ ആവശ്യമാണ് പ്രസാർ ഭാരതി ബോർഡ് ഏറ്റവുമൊടുവിൽ തള്ളിയത്. നേരത്തെ ബിജെപി അനുകൂലികളായ രണ്ടു മാധ്യമ പ്രവർത്തകരെ കനത്ത ശമ്പളം നൽകിയ ദൂരദർശനിൽ നിയമിക്കാനുള്ള മന്ത്രി ഇറാനിയുടെ നീക്കത്തേയും പ്രസാർ ഭാരതി എതിർത്തിരുന്നു. ഇവരുടെ ശമ്പളം പ്രസാർ ഭാരതിക്ക് താങ്ങാനാവില്ലെന്നും നിലവിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥർ പോലും ഇത്രയും ഭാരിച്ച ശമ്പളത്തിന്റെ പകുതി പോലും കൈപ്പറ്റുന്നില്ലെന്നും വ്യക്തമാക്കിയാണ് നിയമനം തടഞ്ഞത്.
 

Latest News