ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നുലക്ഷത്തില്‍ താഴെയെത്തി

ന്യൂദല്‍ഹി- ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്.
തുടര്‍ച്ചയായ അഞ്ചു ദിവസം മൂന്ന് ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാള്‍ 16.39 ശതമാനം കേസുകളുടെ കുറവാണ് തിങ്കളാഴ്ച ഉണ്ടായിട്ടുള്ളത്.

ടെസ്റ്റ് പോസിവിറ്റി നിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 20.75 ശതമാനം രേഖപ്പെടുത്തിയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി 24 മണിക്കൂറിനിടെ 15.52 ശതമാനത്തിലേക്കെത്തി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 17.17 ശതമാനമാണ്.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 5.62 ശതമാനമാണ് സജീവ കേസുകളായിട്ടുള്ളത്. ദേശീയ രോഗമുക്തി നിരക്ക് 93.15 ശതമാനായി ഉയരുകയും ചെയ്തിട്ടുണ്ട്. 22,36,842 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് രോഗികളായിട്ടുള്ളത്.

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 614 കോവിഡ് ബാധിത മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 4,90,462 ആയി.

 

Latest News