മാസ്‌കന്വേഷണ പരീക്ഷണം അവസാനിച്ച ഒമിക്രോൺ കാലം

വൈൽഡ് ക്രാഫ്റ്റായിരിക്കും ഇന്ത്യയിൽ ആദ്യമായി വിപുലമായി തുണി അധിഷ്ഠിത മാസ്‌കിറക്കിയവർ. പിന്നാലെ എല്ലാ ബ്രാന്റുകളും  മത്സരിച്ച് മാസ്‌ക് മാർക്കറ്റിലെത്തിച്ചു. മാസ്‌ക് ധരിക്കുമ്പോൾ ബ്രാന്റ്  നെയിം പുറത്തു കാണുംവിധം ആളുകൾ പരിഷ്‌കാരികളുമായി.  കാശില്ലാത്തവർ  ടവ്വലും തോർത്തുമൊക്കെ മാസ്‌കായി പരിവർത്തിപ്പിച്ച്  വഴിയരികുകളിൽ  ഫൈൻ റസീറ്റുമായി കാവൽ നിൽക്കുന്ന പോലീസിൽ നിന്ന് രക്ഷ നേടി. വസ്ത്രത്തിനൊത്ത തുണി  മാസ്‌കുകൾ  ഒട്ടനവധി മാർക്കറ്റിലെത്തി  തരംഗം തീർത്തു. ഇപ്പോഴിതാ അത്തരം മാസ്‌കുകളെല്ലാം അപ്രസക്തമാവുകയാണ്.

കൊറോണ വകദേദം പോലെ തന്നെ മാസ്‌ക് എന്ന മുഖമറക്കും ഒരുപാട് മാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മാസ്‌ക് എങ്ങനെ ധരിക്കണമെന്നും ഏത് മാസ്‌ക് വാങ്ങണമെന്നും ജനങ്ങൾ അറിഞ്ഞു തുടങ്ങുമ്പോഴേക്കും ഇന്ത്യയിൽ ഒന്നാം തരംഗത്തിന്റെ അവസാനത്തോടടുത്തിരുന്നത് പഴയ കഥ. പത്തോ  ഇരുപതോ രൂപ കൊടുത്ത് വാങ്ങിയ തുണി മാസ്‌ക് എത്രയോ തവണ അലക്കി ഉപയോഗിച്ചതാകും അധിക പേരുടെയും മാസ്‌കനുഭവം. വൈൽഡ് ക്രാഫ്റ്റായിരിക്കും ഇന്ത്യയിൽ ആദ്യമായി വിപുലമായി തുണി അധിഷ്ഠിത മാസ്‌കിറക്കിയവർ. പിന്നാലെ എല്ലാ ബ്രാന്റുകളും  മത്സരിച്ച് മാസ്‌ക് മാർക്കറ്റിലെത്തിച്ചു. മാസ്‌ക് ധരിക്കുമ്പോൾ ബ്രാന്റ്  നെയിം പുറത്തു കാണും വിധം ആളുകൾ പരിഷ്‌കാരികളുമായി.  കാശില്ലാത്തവർ  ടവ്വലും തോർത്തുമൊക്കെ മാസ്‌കായി പരിവർത്തിപ്പിച്ച്  വഴിയരികുകളിൽ  ഫൈൻ റസീറ്റുമായി കാവൽ നിൽക്കുന്ന പോലീസിൽ നിന്ന് രക്ഷ നേടി. വസ്ത്രത്തിനൊത്ത തുണി  മാസ്‌കുകൾ  ഒട്ടനവധി മാർക്കറ്റിലെത്തി  തരംഗം തീർത്തു. ഇപ്പോഴിതാ അത്തരം മാസ്‌കുകളെല്ലാം അപ്രസക്തമാവുകയാണ്. അതിവ്യാപന സാധ്യതയുള്ള ഒമിക്രോണിനെ  പ്രതിരോധിക്കാൻ മാസ്‌കിന്റെ കുറ്റമറ്റ രീതിയിലുള്ള ഉപയോഗം അനിവാര്യമായിരിക്കുന്നു.  എല്ലാ ആരോഗ്യ വിദഗ്ധരും മാസ്‌കിൽ വരുത്തേണ്ട മാറ്റത്തിന്റെ കാര്യത്തിൽ ഏകാഭിപ്രായമുള്ളവരാണ്. ഗുണനിലവാരമുള്ള മാസ്‌ക് ശരിയായ രീതിയിൽ ധരിക്കണമെന്നാണ് ആരോഗ്യ ഉപദേശകർ ആവർത്തിച്ചു പറയുന്നത്. കൊറോണ ബാധിതനായയാൾ ശാസ്ത്രീയമായി മാസ്‌ക് ധരിക്കുകയാണെങ്കിൽ ചുറ്റിലേക്കും വ്യാപനം എന്ന അവസ്ഥ കുറക്കാനാകും. ഇതു തന്നെയാണ് രോഗബാധയില്ലാത്തയാളുടെയും സ്ഥിതി. ശരിയായി മാസ്‌ക് ധരിക്കുകയാണെങ്കിൽ  മുഖ്യമായും വായു വഴി പടരുന്ന കൊറോണ വൈറസ് ശ്വസനം വഴി പടരാനുള്ള സാധ്യത കുറയുന്നു.   ഏത് തരം മാസ്‌കാണ് ഇനിയുള്ള കാലം ഉപയോഗിക്കേണ്ടത് എന്നത്  മുഖ്യ മുൻഗണനാ വിഷയമാണിന്ന്.  രണ്ട് വർഷത്തിലധികമായി  നടത്തിയ മാസ്‌കന്വേഷണ പരീക്ഷണത്തിന്റെ കാലം കഴിഞ്ഞുവെന്ന് വേണം മനസ്സിലാക്കാൻ.

  തുടക്ക നാളുകളിൽ തദ്ദേശ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളും  സൗജന്യമായി നൽകിയ തുണി മാസ്‌കിൽ മുന്നോട്ടു പോയതൊക്കെ കൊറോണകാല ഓർമയായി മാറിക്കഴിഞ്ഞു.  തുണി മാസ്‌ക് അന്തരീക്ഷത്തിലെ വലിയ ശ്രവകണങ്ങളെ മാത്രമേ തടഞ്ഞു നിർത്തുകയുള്ളു. സർജിക്കൽ മാസ്‌കിനുമുണ്ട് ഈ പറഞ്ഞ പ്രശ്‌നം. സർജിക്കൽ മാസ്‌കിന്റെ മുഖത്തെ അടച്ചുറപ്പില്ലായ്മ വൈറസിനെ അകത്തേക്ക് കടത്തിവിടുന്നു. അതൊഴിവാക്കാനാണ് സർജിക്കൽ മാസ്‌കിന് മുകളിലായി ശരിയായ നിലക്ക് തുണി മാസ്‌ക് ധരിക്കുന്നതിനെപ്പറ്റി കേരളത്തിലെ രണ്ടാം വ്യാപനത്തിന്റെ കാലത്ത് നിർദേശിക്കപ്പെട്ടത്.  അടുത്ത കാലത്തായി തുണി മാസ്‌കിനെ ഏറെ വിശകലനം ചെയ്ത ശേഷമാണ് വൈദ്യരംഗം ഒമിക്രോൺ വിഷയത്തിൽ അവയെ തള്ളിക്കളയുന്നത്. തുണി മാസ്‌കിന്റെ  സുഷിരങ്ങളുടെ വലിപ്പം 80-500 മൈക്രോമീറ്റർ മുതൽ കൊറോണ വൈറസിനെതിരെ  0.12 മൈക്രോമീറ്റർ വരെയാണെന്നാണ് കണ്ടെത്തിയത്.  മൂക്കിനും കവിളുകൾക്കും സമീപമുള്ള വിടവിലൂടെയും  ചെറിയ തുള്ളികൾ ശ്വസിക്കാൻ കഴിയുമെന്നത് ഇത്തരം മാസ്‌കുകളെ അന്യം നിർത്തുന്നു. 

തുണി മാസ്‌കുകൾ വലിയ കണങ്ങൾക്ക് മാത്രമേ ഫലപ്രദമാകൂവെന്ന് ചുരുക്കം. കൊറോണ വൈറസിനെതിരെ തുറന്നുവെച്ച വൈദ്യകണ്ണുമായി കഴിയുന്നയാളാണ് ഡോ.ബി.ഇഖ്ബാൽ . അദ്ദേഹം ഒമിക്രോണാനന്തരം നടത്തിയ ഭാഷണങ്ങളിലും എഴുത്തിലുമെല്ലാം തുണി മാസ്‌കുകളെ തള്ളുകയാണ്. ഇതിനൊക്കെ മുമ്പ് മാസ്‌കെന്നാൽ എൻ 95 മാത്രമെന്ന് യുട്യൂബിൽ പറഞ്ഞവരിലൊരാൾ  തിരുവനന്തപുരത്തെ പ്രമുഖ ഇ.എൻ.ടി കൺസൾട്ടന്റായ  ഡോ. ജോൺ പണിക്കരായിരിക്കും. ഒമിക്രോണിന് മുമ്പാണ് അദ്ദേഹം ഇതു പറഞ്ഞതെന്നത് ശ്രദ്ധേയമാണ്. ഉയർന്ന ഫിൽട്ടറേഷൻ മാസ്‌കുകൾ  മാത്രമേ ഒമിക്രോണിനെ അകറ്റി നിർത്താൻ സഹായിക്കുകയുള്ളൂ.  സർജിക്കൽ മാസ്‌കുകൾ തുണി മാസ്‌കുകളേക്കാൾ മികച്ചതാണെങ്കിലും അവയും ഇന്ത്യയിൽ  ഒമിക്രോണിനെതിരെ സംരക്ഷണം നൽകുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ ഒറ്റക്കെട്ടാവുകയാണ്. 

 സർജിക്കൽ മാസ്‌കാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ട് മാസ്‌കുകൾ  അത്യാവശ്യമാണ്.  ഒരു മാസ്‌ക് തന്നെ കൊണ്ടുനടക്കാൻ കഴിയാത്തവർക്ക് മുന്നിൽ രണ്ട് മാസ്‌ക് നിർദേശം നടപ്പാക്കാനാകില്ല. 
ഒമിക്രോൺ വകദേദത്തിന്റെ പ്രത്യേകത അതിവ്യാപനമാണ്. ഇന്ത്യയിൽ ഒമിക്രോണിന്റെ സമൂഹ വ്യാപനം നടന്നു കഴിഞ്ഞുവെന്ന് പഠന റിപ്പോർട്ട് വന്നു കഴിഞ്ഞു.  മെട്രോ നഗരങ്ങളിൽ രോഗികൾ കൂടിയത് സമൂഹ വ്യാപനം കാരണമാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ്  ലഭ്യമായതിൽ ഏറ്റവും നല്ല പരിചയായായി എൻ95 നെ അമേരിക്കൻ പ്രസിഡന്റ് മുതൽ എല്ലാവരും ഉയർത്തിക്കാണിക്കുന്നത്.   

Latest News