Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഓയിലിന്റെ പുതിയ ഉൽപന്നം വിപണിയിൽ

ഇന്ത്യയിലെ പ്രമുഖ ലൂബ്രിക്കന്റ് ബ്രാൻഡായ സെർവോയുടെ 50 ാം വാർഷത്തിന്റെ ഭാഗമായി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിഎസ്-6 സെർവോ ഫ്യൂച്ചുറ നെക്സ്റ്റ് ഒഡബ്ല്യൂ-16 ലൂബ്രിക്കന്റ് വിപണിയിൽ അവതരിപ്പിച്ചു. പുതുതലമുറ കാറുകൾക്കു വേണ്ടി പ്രത്യേകം രൂപകൽപന ചെയ്തതാണ് പുതിയ സെർവോ. സിന്തറ്റിക് അധിഷ്ഠിത അസംസ്‌കൃത വസ്തുക്കളുടെയും മികച്ച പ്രകടനത്തിനുള്ള ഘടകങ്ങളുടെയും മിശ്രണമാണ് പുതിയ സെർവോ. നാലു ശതമാനത്തിൽ കൂടുതൽ ഇന്ധന കാര്യക്ഷമതയാണ് സെർവോ ഫ്യൂച്ചുറ നൽകുക. ഇത് ഗ്രീൻഹൗസ് ഗ്യാസ് പുറംതള്ളൽ കുറയ്ക്കാൻ സഹായിക്കും. ലോ-സ്പീഡ്-പ്രീ-ഇഗ്‌നീഷ്യൻ പ്രതിഭാസത്തിൽ നിന്ന് എൻജിന് സംരക്ഷണവും ലഭിക്കും. ഒഡബ്ല്യൂ-16 എൻജിൻ ഓയിൽ ആവശ്യമുള്ള എല്ലാ പെട്രോൾ കാറുകൾക്കും സെർവോ ഫ്യൂച്ചുറ അനുയോജ്യമാണ്. 
ദശാബ്ദങ്ങളുടെ മാറിമാറി വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ സെർവോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ എസ്.എം. വൈദ്യ പറഞ്ഞു. 
 

Latest News