ന്യൂദൽഹി- നടിയെ അക്രമിച്ച കേസിൽ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സമയം നീട്ടി നൽകാൻ വിചാരണക്കോടതിയാണ് ആവശ്യപ്പെടേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. നടനെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൽ റോഹ്തഗി സുപ്രീം കോടതിയിൽ പറഞ്ഞു.