സോളാർ കേസ്; ഉമ്മൻ ചാണ്ടിക്ക് വി.എസ് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

കൊച്ചി- സോളാർ കേസിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അനുകൂല വിധി. ഉമ്മൻ ചാണ്ടി കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാമർശത്തിന് എതിരെ ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട കേസിലാണ് അനുകൂല വിധി. പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി വി.എസ് നൽകണം എന്നാണ് കോടതി ഉത്തരവ്. ഇതിന്റെ ആറുശതമാനം പലിശയും നൽകണമെന്ന് കോടതി വിധി. 2013 ജൂലൈയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വി.എസ് ആരോപണം ഉന്നയിച്ചിരുന്നത്.
 

Latest News