റിയാദ്- ജിസാനിലെ അഹദ് അല്‍മസാരിഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ യമനിലെ ഹൂത്തി വിമതര്‍ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ പരിക്കേറ്റത് ഒരു ബംഗ്ലാദേശ് പൗരന്‍, ഒരു സുഡാന്‍ പൗരന്‍ എന്നിവര്‍ക്കാണെന്ന് സഖ്യസേന വ്യക്തമാക്കി. നിസാര പരിക്കാണ് ഇവര്‍ക്കുള്ളത്. ഏതാനും വാഹനങ്ങള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണെന്നും ഈ ഭാഗത്ത് ഇത് മൂന്നാമത്തെ ആക്രമണമാണൈന്നും സഖ്യസേന അറിയിച്ചു.






