യുക്രൈനില്‍നിന്ന് മടങ്ങാന്‍ എംബസി ജീവനക്കാരുടെ കുടുംബങ്ങളോട് യു.എസ്

കീവ്- മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ തങ്ങളുടെ എംബസി ജീവനക്കാരുടെ കുടുംബങ്ങളോട് രാജ്യം വിടാന്‍ യു.എസ് ഉത്തരവിട്ടു.

അനിവാര്യമല്ലാത്ത ജീവനക്കാര്‍ക്ക് പോകാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കുകയും യുക്രൈനിലെ യു.എസ് പൗരന്മാരോട് മടങ്ങുന്നത് പരിഗണിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

യുക്രൈ്നെതിരെ റഷ്യ കാര്യമായ സൈനിക നടപടിക്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ യുക്രൈന്‍ അധിനിവേശത്തിന് പദ്ധതിയിടുന്നുവെന്ന ആരോപണം റഷ്യ നിഷേധിച്ചു.

നിലവിലുള്ള പിരിമുറുക്കവും 'യുഎസ് പൗരന്മാര്‍ക്കെതിരായ പീഡനത്തിനുള്ള സാധ്യതയും' കാരണം യുക്രൈയ്നിലേക്കും റഷ്യയിലേക്കും യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി.

 

 

Latest News