ആലപ്പുഴ- പിരിയാന്‍ കഴിയാത്ത ഇരട്ടകളെ ഇനി വിവാഹം പിരിക്കില്ല. ഒന്നിച്ച് പിറന്ന ഇരട്ട സഹോദരിമാര്‍ വിവാഹശേഷവും ഒരുമിച്ച് കഴിയും. ഇരട്ടകളായ വരന്‍മാരുമായുള്ള വിവാഹമാണ് ഇതിന് സഹായിച്ചത്.
ജനിച്ച അന്ന് മുതല്‍ എല്ലാം ഒന്നിച്ചായിരുന്ന പവിത്രക്കും സുചിത്രക്കും പിരിയാന്‍ കഴിയില്ലെന്ന തീരുമാനമാണ് വിവാഹത്തിലെത്തിയത്.
തലവടി ഇലയനാട്ട് വീട്ടില്‍ ഇ.എന്‍ പവിത്രന്റേയും സുമംഗലദേവിയുടേയും ഇരട്ട പെണ്‍മക്കളാണ് പവിത്രയുടേയും സുചിത്രയും. പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടില്‍ മണിക്കുട്ടന്‍-രത്നമ്മ ദമ്പതികളുടെ ഇരട്ട ആണ്‍മക്കളായ അനുവും വിനുവുമാണ് ഇവരെ വിവാഹം ചെയ്തത്. തലവടി മഹാഗണപതി ക്ഷേത്ര നടയില്‍ വെച്ചായിരുന്നു വിവാഹം.
കുട്ടിക്കാലം മുതല്‍ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും കളിച്ചും കഴിഞ്ഞിരുന്ന പവിത്രയും സുചിത്രയും ഇനിയും ഒരുമിച്ചുണ്ടാവുമെന്ന ആശ്വാസത്തിലാണ് മാതാപിതാക്കള്‍.






