ശക്തികുളങ്ങരയില്‍ ബസും വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

കൊല്ലം- ദേശീയപാത 66 ല്‍ കൊല്ലം ശക്തികുളങ്ങര മരിയാലയം ജംഗ്ഷനില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വാനിന്റെ ഡ്രൈവറായ എറണാകുളം ഏലൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് നിന്നു ആലപ്പുഴ ഭാഗത്തേക്ക് പോയ വാനും ചവറയില്‍ നിന്നു വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.  അമിത വേഗത്തലെത്തിയ സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കവെയാണ് വാനുമായി കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വാനിന്റെ ഡ്രൈവര്‍ തല്‍ക്ഷണം മരണപ്പെട്ടു.

 

Latest News