ഇന്ത്യയില്‍ 3.06 ലക്ഷം പേര്‍ക്കു കൂടി കോവിഡ്, പോസിറ്റിവിറ്റി നിരക്കില്‍ മൂന്ന് ശതമാനം വര്‍ധന

ന്യൂദല്‍ഹി- രാജ്യത്ത് 3.06 ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് മൂന്നു ലക്ഷത്തിനുമുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് എട്ട് ശതമാനം കേസുകള്‍ കുറഞ്ഞത് ആശ്വാസം പകരുന്നു.
രാജ്യത്ത് മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 3.95 കോടിയിലെത്തി. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
മൊത്തം രോഗബാധിയുടെ 5.69 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ രോഗമുക്തി ശരാശരി 93.07 ശതമാനമായി കുറഞ്ഞു. പോസിറ്റിവിറ്റി തോത് കൂട്ിയിട്ടുമുണ്ട്. 17.78 ശതമാനത്തില്‍നിന്ന് 20.75 ശതമാനമാണ് പോസിറ്റിവിറ്റി വര്‍ധിച്ചത്. പ്രതിവാര പോസിറ്റിവിറ്റി 17.03 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 439 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്. ഇവരില്‍ 60 ശതമാനം പേര്‍ മുഴുവനായോ ഭാഗികമായോ വാക്‌സിന്‍ സ്വീകരിച്ചവരാണ്.
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 162.26 കോടിയായതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്്തമാക്കുന്നു.

 

 

Latest News