Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൈദ്യുതി ബില്ലുകളെത്തി; രണ്ടിരട്ടി വരെ വർധന

റിയാദ് - പുതിയ വൈദ്യുതി ബില്ലുകളെത്തിയപ്പോൾ  ഷോക്കേറ്റ നിലയിലായി ഉപയോക്താക്കൾ. ബുധനാഴ്ചയാണ് ഉപയോക്താക്കൾക്ക് എസ്.എം.എസ് വഴി ബില്ലുകൾ ലഭിച്ചത്. രാജ്യത്ത് വൈദ്യുതി ബില്ലുകൾ ഇഷ്യൂ ചെയ്യുന്നത് എല്ലാ മാസവും 28-ാം തീയതിയായി ഏകീകരിച്ചതിനെ തുടർന്നാണ് രാജ്യത്തെ 86 ലക്ഷത്തിലേറെ ഉപയോക്താക്കൾക്ക് ബുധനാഴ്ച ഇ-ബില്ലുകൾ ലഭിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറെ ഉയർന്ന ബില്ലുകളാണ് ലഭിച്ചിരിക്കുന്നത്.
കുടുംബ ബജറ്റുകൾ താളംതെറ്റിക്കുന്ന ബില്ലുകൾ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനെ കുറിച്ച ഗൗരവതരമായ ആലോചനകൾക്ക് ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. 
വൈദ്യുതി ഉപഭോഗം താരതമ്യേന കുറയുന്ന ശൈത്യകാലത്ത് ലഭിച്ച ബിൽ തുക ഇതാണെങ്കിൽ വേനൽക്കാലത്തെ ബിൽ തുക എത്രയായിരിക്കുമെന്നോർത്താണ് ഉപയോക്താക്കളുടെ ആശങ്ക. അത്യാവശ്യമില്ലാത്ത സമയങ്ങളിൽ എയർ കണ്ടീഷനറുകൾ ഓഫാക്കുന്നതിനും വൈദ്യുതി കൂടുതൽ ആവശ്യമായ ബൾബുകൾക്കു പകരം കുറഞ്ഞ ബൾബുകൾ ഉപയോഗിക്കുന്നതിനും പുതിയ ബില്ലുകൾ ഉപയോക്താക്കളെ പ്രേരിപ്പിക്കും. ബിൽ തുക കുറയ്ക്കുന്നതിന് ഉപഭോഗം കുറയ്ക്കുകയല്ലാതെ മറ്റൊരു വഴിയും ഉപയോക്താക്കൾക്ക് മുന്നിലില്ല. 
സൗദിയിൽ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും എയർ കണ്ടീഷനറുകൾ പ്രവർത്തിപ്പിക്കുന്നതിനാണ്. രാജ്യത്ത് ആകെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 29 ശതമാനം കെട്ടിട മേഖലയിലാണ്. 
വൈദ്യുതി ബില്ലുകൾ രണ്ടിരട്ടി വരെ വർധിച്ചതായി ഉപയോക്താക്കൾ പരാതിപ്പെട്ടു. നിലവിൽ ആറായിരം യൂനിറ്റു വരെയുള്ള വൈദ്യുതി ഉപഭോഗത്തിന് യൂനിറ്റിന് 18 ഹലലയും ആറായിരം യൂനിറ്റിനു മുകളിലുള്ള ഉപഭോഗത്തിന് യൂനിറ്റിന് 30 ഹലലയുമാണ് നിരക്ക്. 
നേരത്തെ 2000 യൂനിറ്റു വരെ യൂനിറ്റിന് അഞ്ചു ഹലലയും 2001 യൂനിറ്റു മുതൽ 4000 യൂനിറ്റു വരെ യൂനിറ്റിന് 10 ഹലലയും 4001 യൂനിറ്റു മുതൽ 6000 യൂനിറ്റു വരെ യൂനിറ്റിന് 20 ഹലലയും 6001 യൂനിറ്റിനു മുകളിൽ 30 ഹലലയുമായിരുന്നു നിരക്ക്. അഞ്ചു ശതമാനം വാറ്റ് ഉൾപ്പെടെ 500 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർ ഇപ്പോൾ 105 റിയാലാണ് നൽകേണ്ടത്. നേരത്തെ ഇവർക്ക് മീറ്റർ വാടക അടക്കം 35 റിയാലിന്റെ ബില്ലാണ് ലഭിച്ചിരുന്നത്. 1000 യൂനിറ്റ് ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 60 റിയാലും പുതിയ നിരക്ക് 199.5 റിയാലും 2000 യൂനിറ്റ് ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 110 റിയാലും പുതിയ നിരക്ക് 388.5 റിയാലുമാണ്. 
2000 യൂനിറ്റു വരെ പ്രതിമാസ ഉപഭോഗമുള്ള വിഭാഗങ്ങൾക്കുള്ള ബിൽ തുകയിലാണ് ഏറ്റവും വലിയ വർധനവുണ്ടായിരിക്കുന്നത്. വേനൽക്കാലത്ത് വൈദ്യുതി ബില്ലുകൾ പോക്കറ്റ് കാലിയാക്കുമെന്ന് സൗദി പൗരൻ അൻവർ അൽമാദിഹ് പറഞ്ഞു. വൈദ്യുതി ബിൽ തുക ഇത്രയും ഉയരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് സൗദി പൗരൻ അബ്ദുല്ല റജാ പറഞ്ഞു. ജനുവരിയിൽ 77 റിയാലിന്റെ ബിൽ ലഭിച്ച തനിക്ക് ഫെബ്രുവരിയിൽ 266 റിയാലിന്റെ ബില്ലാണ് ലഭിച്ചതെന്ന് ഉമർ അൽറഹൈലി പറഞ്ഞു. 

Latest News