Sorry, you need to enable JavaScript to visit this website.

ദിലീപിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു, നാളെയും തുടരും

കൊച്ചി-നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിന്റെയും കൂട്ടാളികളുടെയും ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. 11 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാളെയും തുടരും. പ്രതികൾ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഉത്തരവ് അനുസരിച്ചാണ് നടപടി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ് വന്നത്.
 

Latest News