ന്യൂദല്‍ഹി- ഭാര്യയെ കഴുത്തിനും മുഖത്തും കുത്തിപ്പരിക്കേല്‍പിച്ച ശേഷം 32 കാരനായ ഭര്‍ത്താവ് തൂങ്ങി മരിച്ചു. ദല്‍ഹിയിലെ ഖയാല പ്രദേശത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ദീന്‍ദയല്‍ ഉപാധ്യായ ആശുപത്രിയില്‍ ചികിത്സയിലാണ്. രഘുബിര്‍ നഗര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുധീര്‍ ഇവര്‍ക്കു രക്തം നല്‍കി.
ഭാര്യ മരിച്ചുവെന്ന് കരുതി സ്ഥലം വിട്ട ഭര്‍ത്താവ് രാംകൂമാര്‍ യു.പിയിലെ ഗാസിയാബാദിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഇവര്‍ ഈയിടെയാണ് വിവാഹിതരായതെന്നും രാംകുമാര്‍ മയക്കുമരുന്നിന് അടിമായിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഭര്‍ത്താവുമായി പിണങ്ങി യുവതി താമസിച്ചിരുന്ന കുടുംബ വീട്ടിലെത്തിയാണ് യുവാവ് കുത്തിപ്പരിക്കേല്‍പിച്ചത്.






