വയനാട്ടിൽ റിസർവോയറിൽ കുളിക്കാനിറങ്ങിയ പ്രവാസി യുവാവ് മുങ്ങിമരിച്ചു

കൽപറ്റ-പടിഞ്ഞാറത്തറ ബാണാസുരസാഗർ റിസർവോയറിന്റെ കുറ്റിയാംവയൽ ഭാഗത്തു കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൊടുവള്ളി  പറമ്പത്തുകാവ് സഹകരണമുക്ക് വേരുംപിലാക്കിയിൽ അബൂബക്കറിന്റെ മകൻ റാഷിദാണ് (27) മരിച്ചത്. ഞായറാഴ്ച പകൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കൽപറ്റ ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ കെ.എം.ജോമിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. 
ശനിയാഴ്ച രാത്രി സുഹൃത്തിനൊപ്പം ബൈക്കിലാണ് റാഷിദ് കുറ്റിയാംവയലിലെത്തിയത്. പ്രദേശത്തെ റിസോർട്ടിൽ കണ്ണൂർ സ്വദേശികളായ സ്‌നേഹിതരെ കാണുന്നതിനായിരുന്നു വയനാട് യാത്ര. ദുബായിൽനിന്നു ദിവസങ്ങൾ മുമ്പാണ് റാഷിദ്  നാട്ടിലെത്തിയത്.  

Latest News