മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ കാരണം മുസ്‌ലിമായത്- ബ്രിട്ടനിലെ ആദ്യ മുസ്‌ലിം വനിതാ മന്ത്രി

ലണ്ടന്‍- ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയില്‍ തനിക്ക് മന്ത്രിപദം നഷ്ടപ്പെടാന്‍ കാരണം തന്റെ മുസ്‌ലിം സ്വത്വമാണെന്ന് ബ്രിട്ടീഷ് എം.പി നുസ്രത്ത് ഗനി. ഗതാഗത ഉപമന്ത്രിയായിരുന്ന നുസ്രത്തിനെ 2020 ഫെബ്രുവരിയിലാണ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. ബ്രിട്ടനിലെ ആദ്യ മുസ്്‌ലിം വനിതാ മന്ത്രിയായിരുന്നു നുസ്രത്ത്.
സഹപ്രവര്‍ത്തകര്‍ക്ക് തന്റെ മുസ്്‌ലിം സ്വത്വം അരോചകമായാതാണ് പുറത്താക്കലിന് കാരണമെന്ന് പാര്‍ലമെന്റ് വിപ്പ് തന്നോട് പറഞ്ഞതായി അവര്‍ സണ്‍ഡെ ടൈംസ് പത്രത്തോട് പറഞ്ഞു. വാര്‍ത്ത പുറത്തുവന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആരോപണം പൂര്‍ണമായും തെറ്റാണെന്നും അപകീര്‍ത്തികരമാണെന്നും സര്‍ക്കാര്‍ ചീഫ് വിപ് മാര്‍ക് സ്‌പെന്‍സര്‍ പ്രതികരിച്ചു. താന്‍ പറഞ്ഞതായി നുസ്രത്ത് പറഞ്ഞ വാക്കുകള്‍ ഒരിക്കലും താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News