പീഡനക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങി അനിയത്തിയെയും പീഡിപ്പിച്ചു, വീണ്ടും പിടിയില്‍

കോട്ടയം- പീഡന കേസില്‍  ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി ഇരയുടെ അനുജത്തിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. രണ്ടാഴ്ച മുന്‍പാണ് വിവരം പോലീസിന് ലഭിക്കുന്നത്. പ്രതിയെ പോലീസ് പിടികൂടി.

2019 ലാണ് ആദ്യ സംഭവം. അന്ന് 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഇരയുടെ ഒപ്പം താമസിക്കുകയായിരുന്നു.
ഇതിനിടെ ഇവര്‍ക്ക് കുഞ്ഞും ജനിച്ചു. നിലവില്‍ കേസ് കോടതിയില്‍ വിചാരണ ഘട്ടത്തില്‍ ഇരിക്കുന്നതിനിടെയാണ് രണ്ടാമതും യുവാവ് പീഡനക്കേസില്‍ അകത്താക്കുന്നത്.
ആദ്യം ഇരയായ പെണ്‍കുട്ടിയുടെ ഇളയ സഹോദരി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവരുന്നത്. മേലുകാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest News