Sorry, you need to enable JavaScript to visit this website.

ഒമിക്രോണ്‍ സമൂഹവ്യാപനം ഇന്ത്യയില്‍ ശക്തമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഒമിക്രോണ്‍  സമൂഹ വ്യാപനം ശക്തമാണെന്ന്  ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍. മെട്രോ നഗരങ്ങളില്‍ ഇത് പ്രബലമാണെന്നും അവര്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച്  ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്.

ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിന്‍ പറയുന്നു. ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും ഈ ഘട്ടത്തില്‍ ആശുപത്രി പ്രവേശനവും ഐ.സി.യു കേസുകളും വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം ഒമിക്രോണിന്റെ ഭീഷണിയില്‍ മാറ്റമൊന്നും ഇതുവരെ പ്രകടമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Latest News