യുപിയില്‍ ദളിത്, ഒബിസി, ന്യൂനപക്ഷ സഖ്യം പ്രഖ്യാപിച്ച് ഉവൈസി; രണ്ട് മുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന്

ലഖ്‌നൗ- അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി അധ്യക്ഷന്‍ അസുദിദ്ദീന്‍ ഉവൈസി എംപി. മുന്‍ മന്ത്രിയും ബിഎസ്പി നേതാവുമായിരുന്ന ബാബു സിങ് കുഷ്‌വാഹയുടെ ജന്‍ അധികാര്‍ പാര്‍ട്ടിയും ഭാരത് മുക്തി മോര്‍ച്ചയുമാണ് മജ്‌ലിസിനൊപ്പം സഖ്യം ചേര്‍ന്നിരിക്കുന്നത്. സഖ്യം അധികാരത്തിലെത്തിയാല്‍ യുപിയില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന് ഒരാള്‍ ഒബിസി സമുദായത്തില്‍ നിന്നും മറ്റൊരാള്‍ ദളിത് സമുദായത്തില്‍ നിന്നായിരിക്കുമെന്നും ഉവൈസി പറഞ്ഞു. കൂടാതെ മുസ്ലിം സമുദായത്തില്‍ നിന്നുള്‍പ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

യുപിയിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏഴു ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ് ഫെബ്രുവരി 10, 14, 20,23, 27, മാര്‍ച്ച് 3, 7 തീയതികളില്‍ നടക്കും.
 

Latest News