സ്‌കുള്‍ വിദ്യാര്‍ഥിനിയെ ബസിനകത്ത് വച്ച്  കയറിപ്പിടിച്ചു; ഡ്രൈവര്‍ പിടിയില്‍

കോഴിക്കോട്- ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മൂഴിക്കല്‍ റൂട്ടിലോടുന്ന റാണിയ ബസ് ഡ്രൈവര്‍  മൂഴിക്കല്‍ ചേന്നംകണ്ടിയില്‍ ഷമീര്‍ (34) ആണ് പിടിയിലായത്. ബസില്‍ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി െ്രെഡവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബസ് നിര്‍ത്തുകയായിരുന്നു. കുട്ടി ഇറങ്ങേണ്ട എം.സി.സി ബാങ്ക്  സ്‌റ്റോപ്പില്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. പകരം കല്ലായി റോഡില്‍ നിന്നും വലതു മാറി ആനിഹാള്‍ റോഡില്‍ ബസ് നിര്‍ത്തി കുട്ടിയെ ഡ്രൈവര്‍ കടന്നുപിടിക്കുകയായിരുന്നു. ആദ്യ ട്രിപ്പായതിനാല്‍ ബസ്സില്‍ മറ്റ് ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ബസിന്റെ മുഴുവന്‍ ഷട്ടറുകളും താഴ്ത്തിയിട്ട നിലയില്‍ ആയതിനാല്‍ കുട്ടി തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവറെ തിരിച്ചറിഞ്ഞ കസബ പോലീസ് ബസ് പിന്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Latest News