കൊണ്ടോട്ടി- മാപ്പിളകലാ സാഹിത്യ രംഗത്തെ സമഗ്രസംഭാവനകൾക്ക് മൂന്നു വർഷത്തിലൊരിക്കൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നൽകുന്ന വൈദ്യർ പുരസ്‌കാരത്തിന് കാഥിക എച്ച്.റംലാബീഗം അർഹയായി.ഗായകൻ വി.ടി മുരളി ചെയർമാനും ഡോ.എം.എൻ കാരശ്ശേരി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ്പുരസ്‌കാരം.വൈദ്യർ മഹോത്സവത്തിന്റെ സമാപനത്തിൽ പുരസ്‌കാരം സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സമ്മാനിക്കും.
ആലപ്പുഴ ജില്ലയിലെ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന-കോഴിക്കോട് ഫറോക്ക് പേട്ട മറിയംബീവി ദമ്പതികളുടെ പത്തുമക്കളിൽ ഇളയ പുത്രിയാണ് റംല ബീഗം.മാപ്പിള കഥാപ്രസംഗത്തിലൂടെയാണ് റംലാ ബീഗം ശ്രദ്ധേയമായത്.