Sorry, you need to enable JavaScript to visit this website.

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫിന് ഏഴ്, യു.ഡി.എഫിന് നാല്

തവനൂരില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി

തിരുവനന്തപുരം- കേരളത്തിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഏഴിടത്ത് എൽ.ഡി.എഫും നാലിടത്ത് യു.ഡി.എഫും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 55 വോട്ടിന് ജയിച്ച കണ്ണൂർ പേരാവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ യു.ഡി.എഫിലെ സിറാജ് പൂത്തോത്ത് 382 വോട്ടിന് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ സിറാജ് 55 വോട്ടിന് വിജയിച്ച വാർഡാണിത്. സിറാജ് സി.പി.എം വിട്ടതിനെ തുടർന്ന് രാജിവെച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്. 
കാസർക്കോട് തിരുനെല്ലി പഞ്ചായത്ത് രണ്ടാം വാർഡിൽ സി.പി.എമ്മിലെ ബിന്ദു സുരേഷ് 190 വോട്ടിന് വിജയിച്ചു. 
കോട്ടയം പാല മുത്തോലി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിച്ച് കോൺഗ്രസ് വിജയിച്ചു. നേരത്തെ യു.ഡി.എഫ് വിജയിച്ച മണ്ഡലമാണിത്. 117 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. കഴിഞ്ഞതവണ 200 വോട്ട് നേടിയ ബി.ജെ.പിക്ക് ഇക്കുറി ലഭിച്ചത് 43 വോട്ട്. 
മലപ്പുറം തവനൂർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി.പി അബ്ദുൽ നാസർ വിജയിച്ചു. ഇതോടെ യു.ഡി.എഫിന് ഭരണവും നഷ്ടമായി. ഇതോടെ എൽ.ഡി.എഫ് പത്ത്, യു.ഡി.എഫ് ഒൻപത് എന്നിങ്ങനെയാണ് കക്ഷിനില. 
വെട്ടം പഞ്ചായത്ത് അഞ്ചാം വാർഡ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അട്ടിമറി ജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് സുരേന്ദ്രൻ മാസ്റ്ററെ യു.ഡി.എഫിലെ സി. മോഹൻ ദാസ് 61 വോട്ടുകൾക്ക് പരാജയപ്പെടുത്തി. എൽ.ഡി.എഫ് സിറ്റിംഗ് സീറ്റാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 250-ലേറെ വോട്ടുകൾക്ക് എൽ.ഡി.എഫ് വിജയിച്ച സീറ്റാണിത്. ആദ്യ ബൂത്തിൽ 417 വോട്ട് നേടി എൽ.ഡി.എഫ് വോട്ട് നേടി കെ.എസ് സുരേന്ദ്രൻ മാസ്റ്റർ മുന്നിട്ടുനിന്നു. രണ്ടാം ബൂത്തിൽ 241 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ഒന്നാം ബൂത്തിൽ 365 ഉം രണ്ടാം ബൂത്തിൽ 354 വോട്ടും നേടി യു.ഡി.എഫ് വിജയം ഉറപ്പിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി കല്ലിങ്ങൽ രഞ്ജിത്തിന് 25 വോട്ടുകളാണ് ലഭിച്ചത്. 1402 വോട്ടുകളാണ് ഇവിടെ പോൾ ചെയ്തിരുന്നത്. 
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി മുസ്്‌ലിം ലീഗിലെ പി.സി മമ്മൂട്ടി 904 വോട്ടുകൾക്ക് ജയിച്ചു. 
ആലപ്പുഴ തകഴയിലും എഴുപുന്നയിലും എൽ.ഡി.എഫ് വിജയിച്ചു. തൃശൂരിലെ ചാഴൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ എൽ.ഡി.എഫിലെ ജീപ വസന്തൻ 288 വോട്ടിന് ജയിച്ചു. എറണാകുളം രാമമംഗലം പഞ്ചായത്തിൽ കോൺഗ്രസ് വിജയിച്ചു. കൊല്ലം ഉമ്മനൂരിൽ കേരള കോൺഗ്രസ് ബിയിലെ ബി.വി രമാമണിയമ്മ വിജയിച്ചു. നെടുമ്പന പുലിയിലയിൽ സി.പി.എമ്മിലെ റിനുമോൻ വിജയിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഓമന വിജയിച്ചു. 


 

Latest News