മരിച്ച നിലയില്‍ ഗൃഹനാഥന്‍, വീടു നിറയെ വിഷപ്പാമ്പുകള്‍

മെറിലാന്റ്- ഗൃഹനാഥനെ പുറത്തേക്ക് കാണാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരും പോലീസും നടത്തിയ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. 49 കാരന്‍ മരിച്ച നിലയില്‍, ഒപ്പം അനേകം വിഷപ്പാമ്പുകളും.
ഉഗ്രവിഷമുള്ള 125 ഓളം പാമ്പുകളെയാണ് യുഎസിലെ മെറിലാന്റിലുള്ള ചാള്‍സ് കൗണ്ടിയിലെ വീട്ടില്‍ കണ്ടത്.  

ബുധനാഴ്ച രാത്രിയാണ് സംഭവം. അയല്‍വാസിയാണ് പോലീസില്‍ വിവരം അറിയിച്ചത്. വീട്ടുടമയെ ഒരു ദിവസം മുഴുവന്‍ പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയാണ് അയല്‍വാസി വീട്ടിലെത്തിയത്. ഈ സമയത്ത് തറയില്‍ ബോധരഹിതനായി ഇദ്ദേഹം കിടക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്.

പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്. 14 അടി നീളമുള്ള യെല്ലോ ബര്‍മീസ് പെരുമ്പാമ്പിനെയടക്കം വീട്ടില്‍ നിന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കൊലപാതകമാണോ എന്നും സംശയിക്കുന്നു.

 

Latest News