കൊച്ചി- നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ നാളെ മുതൽ മൂന്നു ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ ചോദ്യം ചെയ്യാമെന്നും വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കേസിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.