മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെ ഗൗഡക്ക് കോവിഡ്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു- കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെ ഗൗഡയെ  മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേവെ ഗൗഡയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ല. ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കുന്നില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ദേവെ ഗൗഡയ്ക്ക് എത്രയും പെട്ടെന്നു സുഖമാവട്ടെയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ട്വീറ്റ് ചെയ്തു.

 

Latest News