ബിസ്മില്ലാഹ് എന്ന പേരില്‍ ക്ലബ് ഹൗസില്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം, 18 കാരന്‍ രാഹുല്‍ പിടിയില്‍

ന്യൂദല്‍ഹി- ബിസ്മില്ലാഹ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് ക്ലബ് ഹൗസില്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ 18 കാരന്‍ പിടിയില്‍. ക്ലബ് ഹൗസില്‍ നടത്തിയ ചാറ്റുമായി ബന്ധപ്പെട്ട് രാഹുല്‍ കപൂര്‍ എന്ന 18 കാരന്‍ ലഖ്‌നൗവിലാണ് അറസ്റ്റിലായത്.

ദല്‍ഹി പോലീസ് സംഘം ലഖ്‌നൗ സന്ദര്‍ശിച്ചാണ് പ്രതിയെ പിടികൂടിയത്.
സല്ലോസ് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് ക്ലബ് ഹൗസില്‍ ചാറ്റ് റൂം ഉണ്ടാക്കിയതെന്നാണ് പ്രതി പോലീസിനു നല്‍കിയ മൊഴിയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.പി.എസ് മല്‍ഹോത്ര പറഞ്ഞു.

ചാറ്റ് റൂമിന്റെ മോഡരേറ്റര്‍ പാസ്‌വേഡ് സല്ലോസിനു കൈമാറിയതായും രാഹുല്‍ കപൂര്‍ പോലീസിനോട് പറഞ്ഞു. 18 കാരന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി ദല്‍ഹിയില്‍ എത്തിക്കും.

 

Latest News