കോവിഡ് കേസുകളില്‍ നേരിയ കുറവ്, ഇന്ത്യയില്‍ ആശ്വാസം

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 3.37 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2.7 ശതമാനമാണ് കുറവ്. കോവിഡ് ബാധിച്ചവരുടെ എണ്ണം 3.89 കോടി ആയതോടെ ലോകത്ത് രോഗബാധയുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.


ആക്ടീവ് കേസുകള്‍ 237 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 21,13,365 ആക്ടീവ് കേസുകളാണുള്ളത്. മൊത്തം രോഗബാധയുടെ 5.43 ശതമാനമാണ് നിലവില്‍ ആക്ടീവ് കേസുകള്‍.


ദേശീയ രോഗമുക്തി ശരാശരി 93.31 ശതമാനമായികുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകകള്‍ വ്യക്തമാക്കുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനത്തില്‍നിന്ന് 17.22 ശതമാനമായി കുറഞ്ഞിട്ടുണ്്. പ്രതിവാര പോസിറ്റിവിറ്റി 16.65 ശതമാനമാണ്.

അതിവേഗം വ്യാപിക്കുന്ന ഒമിക്രോണ്‍ കേസുകള്‍ 10,050 ആയി വര്‍ധിച്ചു. 29 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്.
രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഡോസ് വിതരണം 161 കോടിയിലെത്തി. ഇന്ത്യയിലെ 94 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചിട്ടുണ്ട്. 72 ശതമാനാണ് പൂര്‍ണതോതില്‍ വാക്‌സിന്‍ പൂര്‍ത്തിയാക്കിയത്.

 

 

Latest News