ഷവര്‍മ എലി തിന്ന സംഭവം- ജിദ്ദ ബലദിലെ റെസ്‌റ്റോറന്റ് അടപ്പിച്ചു

ജിദ്ദ- ഷവര്‍മക്കായി തയ്യാറാക്കി വെച്ച മാംസം എലി തിന്നതിനെ തുടര്‍ന്ന് ജിദ്ദ ബലദ് ബഗ്ദാദിയയിലെ ഷവര്‍മാ റെസ്‌റ്റോറന്റ്  ജിദ്ദ നഗരസഭ അടപ്പിച്ചു. ആരോഗ്യമാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി.
ഷവര്‍മക്കായി തയ്യാറാക്കിയ മാംസത്തിന് മുകളില്‍ എലി കയറി നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ബലദിലെ ഈ റെസ്‌റ്റോറന്റാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തൊഴിലാളികളുടെ അഭാവത്തിലായിരുന്നു സംഭവം. ഇത് ആരോ വീഡിയോയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ ക്ലിപ്പിലെ റെസ്റ്റോറന്റിന് അതേ പേരുണ്ടെങ്കിലും ലോഗോയും ഫോണ്ടും വ്യത്യസ്തമായതിനാല്‍ അത് തങ്ങളല്ലെന്ന് ആരോപിക്കപ്പെട്ട ഒരു റസ്റ്റോറന്റ് പ്രസ്താവനയിറക്കി.

Latest News