Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആദ്യകാല 'മലയാളി സൗദി തഖിയുദ്ദീൻ ഉമർ മലബാരി അന്തരിച്ചു

ജിദ്ദ - മലബാരി സൗദികളുടെ പരമ്പരയിൽ സജീവ കണ്ണിയും എറണാകുളം കാലടിയിൽ നിന്ന്  1920 ൽ മക്കയിലെത്തി കേരളത്തിന്റെ വേരുകൾ സൗദിയുടെ മണ്ണിലേക്ക് പറിച്ചു നട്ട പണ്ഡിതനും സാംസ്‌കാരിക പ്രവർത്തകനുമായ ഉമർകുട്ടി മുസ്ല്യാരുടെ മകനുമായ തഖിയുദ്ദീൻ ഉമർ മലബാരി (73) നിര്യാതനായി. 23 വർഷം സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.
കേരളത്തിൽ നിന്ന് ഹജിനെത്തിയിരുന്ന ആദ്യകാല തീർഥാടകരുടെ താമസം, ഭക്ഷണം എന്നീ കാര്യങ്ങളിലൊക്കെ അതീവശ്രദ്ധ പുലർത്തിപ്പോന്ന തഖിയുദ്ദീൻ ഉമർ മലബാരിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് ആദ്യകാല പ്രവാസികൾ അഭിപ്രായപ്പെട്ടു. തഖിയുദ്ദീന്റെ മകനും ഡെന്റിസ്റ്റായി സേവനമനുഷ്ഠിക്കുന്നതിനിടെ റെഡ് ബനാനാസ് മാർക്കറ്റിംഗ് ഏജൻസി എം.ഡിയായി ചുമതലയേൽക്കുകയും ചെയ്ത ഡോ. ഫായിസ് തഖിയുദ്ദീനാണ് പിതാവിന്റെ മരണവിവരം അറിയിച്ചത്. 
ഞങ്ങളോട് മലയാളത്തിൽ സംസാരിക്കുകയും മലയാളം തന്റെ മാഭാഷയാണെന്ന് എപ്പോഴും പറയുകയും ചെയ്തിരുന്നു ബാപ്പ. മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിലും മുന്നേറണമെന്ന് ബാപ്പ ഉപദേശിക്കുമായിരുന്നു. ഹാജിമാരെ സേവിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കരുതെന്ന് അദ്ദേഹം എന്നേയും സഹോദരിയേയും ഉപദേശിക്കുമായിരുന്നു. ബാപ്പയുടെ പിതാവ് ഉമർകുട്ടി മുസ്്‌ലിയാരാണ് ഇക്കാര്യത്തിൽ എപ്പോഴും ഞങ്ങളുടെയൊക്കെ മാർഗദർശി- ഡോ. ഫായിസ് മലയാളം ന്യൂസിനോട് പറഞ്ഞു. മയ്യിത്ത് മക്കയിൽ മറവ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

Tags

Latest News