Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് പരാതി; കാസര്‍കോട്ട് വാര്‍ത്താ ചാനല്‍ ഉടമക്കെതിരെ കേസ്

കാസര്‍കോട്- മതസ്പര്‍ധയുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകനെതിരെ പോലീസ് കേസ.് പബ്ലിക് കേരള ചാനലിന്റെ ഉടമ  ഖാദര്‍ കരിപ്പോടിക്കെതിരേയാണ് പോലീസ് കേസെടുത്തത്.

കാസര്‍കോട് ഗിരിബാഗിലു പുളിക്കൂര്‍ സ്വദേശി സഞ്ജീവ പുളിക്കൂര്‍ നല്‍കിയ പരാതിയിലാണ് വിദ്യാനഗര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂട്യൂബ് ചാനലായ പബ്ലിക് കേരള വഴി നിരന്തരം വിദ്വേഷ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാ പരാതിയില്‍ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

കാസര്‍കോട് ആശുപത്രി പരിസരത്ത് നടന്ന മരണവുമായി ബന്ധപ്പെട്ട് സമുദായ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിന് മാസങ്ങള്‍ക്ക് മുമ്പ് ാദറിനെതിരെ പോലിസ് കേസെടുത്തിരുന്നു. സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ വധഭീഷണിയുമുണ്ടായിരുന്നു.

 

Latest News