ഇന്ത്യയില്‍ മൂന്നരലക്ഷം പുതിയ കോവിഡ് കേസുകള്‍, മരണം 703, ഒമിക്രോണ്‍ 9692

ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 3.50 ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 3.17 ലക്ഷമായിരുന്നു. ഒമ്പത് ശതമാനമാണ് വര്‍ധന. മൊത്തം കോവിഡ് കേസുകള്‍ 3.85 കോടിയിലെത്തിയിരിക്കെ അമേരിക്കക്കു ശേഷം കോവിഡ് ഗുരുതരമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ.

പുതിയ കേസുകളില്‍ 5.23 ശതമാനമാണ് ആക്ടീവ് കേസുകള്‍. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് മുക്തി നിരക്ക് 93.50 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനത്തില്‍ിന്ന് 17.94 ശതമാനമായി വര്‍ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.56 ശതമാനമാണ്.

അതിവേഗം വ്യാപിക്കുന്ന ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 9692 ആയി. 29 സംസ്ഥാനങ്ങളിലും പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
24 മണിക്കൂറിനിടെ 703 പേരാണ് മരിച്ചത്. 13 സംസ്ഥാനങ്ങളില്‍ പത്തിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News