Sorry, you need to enable JavaScript to visit this website.

സൗദിയിലെ കൊട്ടാരങ്ങൾ ലക്ഷ്വറി ഹോട്ടലുകളാക്കുന്നു

റിയാദ്- സൗദിയിലെ പ്രശസ്തമായ ചരിത്ര, സാംസ്‌കാരിക പ്രാധാന്യമുള്ള ഏതാനും കൊട്ടാരങ്ങൾ ലക്ഷ്വറി ഹോട്ടലുകളാക്കി മാറ്റി പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിടുന്നതായി 'ബോട്ടിക് ഗ്രൂപ്പ്' സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് മൂന്നു കൊട്ടാരങ്ങൾ ലക്ഷ്വറി ഹോട്ടലുകളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ജിദ്ദയിലെ അൽഹംറ കൊട്ടാരം, റിയാദിലെ തുവൈഖ് കൊട്ടാരം, റിയാദിലെ അൽഅഹ്മർ കൊട്ടാരം എന്നിവയാണ് ആഡംബര ഹോട്ടലുകളാക്കി മാറ്റുക. അൽഹംറ കൊട്ടാരത്തിൽ 33 സ്യൂട്ടുകൾ ഉൾപ്പെടെ 77 റൂമുകളും 44 ലക്ഷ്വറി വില്ലകളും റിയാദിലെ തുവൈഖ് കൊട്ടാരത്തിൽ 40 സ്യൂട്ടുകൾ അടക്കം 96 റൂമുകളും 56 വില്ലകളും റിയാദിലെ അൽഅഹ്മർ കൊട്ടാരത്തിൽ 46 സ്യൂട്ടുകൾ ഉൾപ്പെടെ 71 റൂമുകളും 25 ലക്ഷ്വറി ഗസ്റ്റ് റൂമുകളും ഉണ്ടാകും.
സൗദിയിൽ ടൂറിസം അവസരങ്ങൾ വൈവിധ്യവൽക്കരിക്കാനും മുൻനിര ടൂറിസ്റ്റ്, സാംസ്‌കാരിക കേന്ദ്രം എന്നോണം ആഗോള, പ്രാദേശിക തലങ്ങളിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും 'ബൂട്ടിക് ഗ്രൂപ്പ്' സമാരംഭം സഹായിക്കുമെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ പറഞ്ഞു.

Tags

Latest News