വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നേതാവ് മരിച്ചു

മാനന്തവാടി-വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മുസ്ലിം ലീഗ് നേതാവ് മരിച്ചു. പാർട്ടി കോറോം ശാഖ പ്രസിഡന്റും വ്യാപാരിയുമായ വെള്ളംപുറത്ത് മൊയ്തു ഹാജിയാണ്്(74)കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 16നു രാത്രി കോറോം ടൗണിൽ ബൈക്ക് ഇടിച്ചാണ് പരിക്കേറ്റത്. വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൊയ്തു ഹാജിയെ നില ഗുരുതരമായതിനെത്തുടർന്നാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. മക്കിയാട് പുതുക്കുടി കുടുംബാംഗം ആയിഷയാണ് ഭാര്യ.
മക്കൾ:മുഹമ്മദലി(എ.എസ്.ഐ, വെള്ളമുണ്ട പോലീസ് സ്റ്റേഷൻ, റഹ്‌മത്ത്, വി.പി.അജിനാസ് (സീനിയർ സിവിൽ പോലീസ് ഓഫീസർ, തലപ്പുഴ സ്റ്റേഷൻ), സൗദത്ത്, റംലത്ത്, സുൽഫത്ത്. മരുമക്കൾ:നുസ്രത്ത് കൈപ്രവൻ, ഉസ്മാൻ(സൗദി), സുമയ്യ വെട്ടൻവീട്ടിൽ, ആറങ്ങാടൻ ജാഫർ (ബംഗളൂരു), വള്ളുവശ്ശേരി ജമാൽ (കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, കോറോം), ജാഫർ പള്ളിക്കണ്ടി (ബംഗളൂരു).
 

Latest News