Sorry, you need to enable JavaScript to visit this website.

നെറ്റ്ഫ്ളിക്സ് സബ്‌സ്‌ക്രിപ്ഷൻ നിരക്ക് വർധിപ്പിക്കുന്നു

പാരിസ്-  നെറ്റ്ഫ്ളിക്സ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കുന്നു. എന്നാൽ ചില രാജ്യങ്ങളിൽ മാത്രമായിരിക്കും നിരക്കുകൾ വർധിക്കുയെന്നാണ് റിപ്പോർട്ട്. അടുത്തിടെ ഇന്ത്യയിലെ പ്രതിമാസ, വാർഷിക പ്ലാനുകളുടെ നിരക്കുകൾ കുറച്ചപ്പോൾ, കമ്പനി അമേരിക്കയിലും കാനഡയിലും നിരക്കുകൾ വർധിപ്പിച്ചു. പ്ലാൻ അനുസരിച്ച് യു.എസിൽ പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ വിലകൾ ഒരു ഡോളർ മുതൽ 2 ഡോളർ വരെ വർധിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ, പുതിയ വരിക്കാരെ ആകർഷിക്കുന്നതിനായി, നെറ്റ്ഫഌക്‌സ് അതിന്റെ ഇന്ത്യയിലെ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുടെ വില കുറച്ചു. ഇന്ത്യയിൽ 149 രൂപ മുതലാണ് പ്രതിമാസ പ്ലാൻ ആരംഭിക്കുന്നത്. ഒരു സമയം ഒരു സ്‌ക്രീൻ മാത്രം അനുവദിക്കുന്ന യു.എസിലെ അടിസ്ഥാന പ്ലാനിന് 9.99 ഡോളറാണ് വില. സ്റ്റാൻഡേർഡ് പ്ലാനിന്റെ വില 14 ഡോളറിൽ നിന്ന് പ്രതിമാസം 15.50 ഡോളറായി ഉയർത്തി. സ്റ്റാൻഡേർഡ് പ്ലാൻ ഒരു സമയം രണ്ട് സ്‌ക്രീനുകൾ അനുവദിക്കുന്നു. 4കെ പ്ലാനിന്റെ വില 18 ഡോളറിൽ നിന്ന് പ്രതിമാസം 20 ഡോളർ ആയി ഉയരും. ഈ പ്ലാൻ ഒരു സമയം നാല് സ്‌ക്രീനുകൾ അനുവദിക്കുന്നു. അടിസ്ഥാന പ്ലാനിന്റെ വിലയും ഒരു ഡോളർ വർധിപ്പിച്ചു. കാനഡയിൽ നെറ്റ്ഫഌക്‌സ് അതിന്റെ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുടെ വിലയും വർധിപ്പിച്ചിരുന്നു. കാനഡയിലെ സ്റ്റാൻഡേർഡ് പ്ലാൻ 14.99 ഡോളറിൽ നിന്ന് 16.49 ഡോളർ ആയി ഉയർത്തി. പ്രീമിയം പ്ലാൻ രണ്ടു ഡോളറിൽ നിന്ന് 20.99 ഡോളർ ആയി ഉയർത്തി. എന്നിരുന്നാലും അടിസ്ഥാന പ്ലാനിന്റെ വില നെറ്റ്ഫളിക്‌സ് വർധിപ്പിച്ചിട്ടില്ല. ഇത് 9.99 ഡോളറിൽ മാറ്റമില്ലാതെ തുടരുന്നു. 'ഞങ്ങൾ ഞങ്ങളുടെ വിലകൾ അപ്‌ഡേറ്റ് ചെയ്യുന്നു, അതുവഴി വൈവിധ്യമാർന്ന ഗുണനിലവാരമുള്ള വിനോദ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത് തുടരാനാകും,' ഒരു നെറ്റ്ഫഌക്‌സ് വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. 'എല്ലായ്‌പ്പോഴും എന്ന പോലെ ഞങ്ങൾ നിരവധി പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു, അതിനാൽ അംഗങ്ങൾക്ക് അവരുടെ ബജറ്റിന് അനുയോജ്യമായ ഒരു വില തെരഞ്ഞെടുക്കാനാകും.'

Latest News