കോവിഡ്; കേരളത്തിൽ കടുത്ത നിയന്ത്രണം, രാത്രികാല ലോക്ഡൗണില്ല

തിരുവനന്തപുരം- കോവിഡ് വ്യാപനം രൂക്ഷമായ സഹചര്യത്തിൽ കേരളത്തിൽ കൂടുതൽ നിയന്ത്രണം. ഞായറാഴ്ച കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഈ മാസം 23, 30 തിയതികളിൽ ലോക്്ഡൗണിന് സമാനമായ നിയന്ത്രണമായിരിക്കും ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമേ സർവീസ് നടത്തൂ. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ കടുത്ത നിയന്ത്രണമുണ്ടാകും. ഇവിടെ പൊതുപരിപാടികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്തി. സ്വകാര്യ ചടങ്ങുകളിൽ 20 പേരെ മാത്രമേ അനുവദിക്കൂ. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ നടത്തണം. സ്‌കൂളുകൾ പൂർണമായും നാളെ മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറും. പത്തു മുതൽ പ്ലസ് ടു വരെയുള്ളവർക്ക് നാളെ മുതൽ ഓൺലൈൻ ക്ലാസുകളാകും. കോളേജുകൾ തൽക്കാലം അടക്കില്ല.
 

Latest News