Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ മോട്ടറോള പുതിയ ടാബ്ലറ്റ് അവതരിപ്പിച്ചു

മുംബൈ- മോട്ടോ ടാബ് ജി 20 ന് ശേഷം മോട്ടറോള ഇന്ത്യയിൽ പുതിയ ടാബ്ലറ്റ് അവതരിപ്പിച്ചു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി മോട്ടോ ടാബ് ജി70 യാണ്  ഇന്ത്യയിൽ അവതരിപ്പിച്ചത്.  11 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ ജി90ടി പ്രോസസർ, ക്വാഡ് സ്പീക്കറുകൾ എന്നിവയുമായാണ് ടാബ്ലറ്റ് ഇറങ്ങിയിരിക്കുന്നത്. ഈ ടാബ് ഫോൺ കോളിംഗിനും ഉപയോഗിക്കാം. ലോഞ്ച് ഫഌപ്പ്കാർട്ട് വഴിയാണ് നടത്തിയത്. വിദ്യാർത്ഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വേണ്ടി മോട്ടറോള നേരത്തെ മോട്ടോ ടാബ് ജി20 അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, ജി70 അൽപം കൂടുതൽ പ്രീമിയം മോഡലാണ്. ഒരു വലിയ സ്‌ക്രീനും  കൂടുതൽ ഫീച്ചറുകളുമായാണ് ഇത് വരുന്നത്. മോട്ടോ ടാബ് ജി70 ഇന്ത്യയിൽ 21,999 രൂപയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ബ്രസീലിൽ ഏകദേശം 28,000 രൂപയാണ് വില. ഇതിനകം ബ്രസീലിൽ ലോഞ്ച് ചെയ്തതിനാൽ ഉപകരണത്തിന്റെ സവിശേഷതകൾ വ്യക്തമാണ്. 

Latest News