Sorry, you need to enable JavaScript to visit this website.

5ജി സേവനങ്ങൾ വിമാനങ്ങളെ അപകടത്തിലാക്കും;   മുന്നറിയിപ്പുമായി യു.എസ് എയർലൈൻ മേധാവിമാർ

വാഷിംഗ്ടൺ-   5ജി സേവനം വിന്യസിക്കാൻ ഒരുങ്ങുമ്പോൾ വരാനിരിക്കുന്ന വ്യോമയാന പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി യു.എസ് എയർലൈൻ മേധാവിമാർ. പുതിയ 5ജി സേവനങ്ങൾ എയർലൈനുകളെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് എയർലൈൻ അധികൃതർ മുന്നറിയിപ്പ് നൽകി. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ് എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവുമാരാണ് അപകട മുന്നറിയിപ്പ് നൽകിയത്. 5ജി, ആൾട്ടിമീറ്ററുകൾ പോലുള്ള സെൻസിറ്റീവ് ആയ വിമാന ഉപകരണങ്ങളെ ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. ദൃശ്യപരത കുറഞ്ഞ പ്രവർത്തനങ്ങളെ ഇത് ബാധിക്കും. ഇത് ചിലപ്പോൾ 1100 ലധികം വിമാനങ്ങൾ ചില ദിവസങ്ങളിൽ റദ്ദാക്കുന്നതിലേക്ക് നയിക്കും. വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ച് വിടുകയോ ചെയ്യുന്നതിലൂടെ ഒരു ലക്ഷത്തിലധികം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. യു.പി.എസ് എയർലൈൻസ്, അറ്റ്‌ലസ് എയർ, ജെറ്റ്ബ്ലൂ എയർവേയ്‌സ്, ഫെഡെക്‌സ് എക്‌സ്പ്രസ് എന്നിവ ഇത് സംബന്ധിച്ച് കത്ത് നൽകി. രാജ്യത്തിന്റെ വാണിജ്യ ഇടപാടുകൾ  നിലയ്ക്കുമെന്ന് കത്തിൽ വ്യക്തമാക്കി. അതേസമയം, എയർപോർട്ടുകൾക്ക് ചുറ്റുമുള്ള അപകട സാധ്യതകൾ കുറയ്ക്കുന്നതിനും ആറ് മാസത്തേക്ക് ഇത്തരം മേഖലകൾ ഒഴിവാക്കുന്നതിനും മറ്റു നടപടികൾ സ്വീകരിക്കുന്നതിനും 5ജി നെറ്റ്‌വർക്ക് വികസിപ്പിക്കുന്ന കമ്പനികൾ സമ്മതിച്ചിരുന്നു.  വ്യോമയാന സുരക്ഷാ പ്രതിസന്ധി പരിഗണിച്ച് പ്രവർത്തനങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെയ്ക്കാനും 5ജി കമ്പനികൾ സമ്മതിച്ചിട്ടുണ്ട്. പ്രധാന എയർലൈനുകളുടെ സി.ഇ.ഒമാരും ബോയിംഗ് (ബി.എ.എൻ) ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് കാൽഹൗണും ബട്ടിഗീഗും ഡിക്‌സണുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായി ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Latest News