Sorry, you need to enable JavaScript to visit this website.

ബി.എം.ഡബ്ല്യൂവിന്റെ  ബ്ലാക്ക് ഷാഡോ അവതരിപ്പിച്ചു 

തിരുവനന്തപുരം- ബി.എം.ഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യയിൽ പുതിയ ബി.എം.ഡബ്ല്യൂ 220ഐ ബ്ലാക്ക് ഷാഡോ പതിപ്പ് അവതരിപ്പിച്ചു. പെട്രോൾ എൻജിനിൽ ലഭ്യമായ കാറിന് നിലവിൽ  വിൽപനക്ക് 24 എണ്ണം മാത്രമേയുള്ളൂ. 43,50,000 രൂപയാണ് കാറിന്റെ എക്‌സ് ഷോറൂം വില. നിലവിൽ ആൽപൈൻ വൈറ്റ്, ബ്ലാക്ക് സഫയർ എന്നീ കളറുകളിലാണ് വാഹനം വിപണിയിൽ ലഭ്യമായിട്ടുള്ളത്. ആറ് എയർബാഗുകൾ, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്), ബ്രേക്ക് അസിസ്റ്റിനൊപ്പം, എ.ആർ.ബി സാങ്കേതികവിദ്യ (ആക്യുവേറ്റർ കോൺടിഗ്യൂസ് വീൽ സ്ലിപ്പ് ലിമിറ്റേഷൻ സിസ്റ്റം), ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ. കൂടാതെ ഒരു ഇലക്ട്രോണിക് ഉൾപ്പെടെയുള്ള ഡൈനാമിക് സ്‌റ്റെബിലിറ്റി കൺട്രോൾ എന്നിവ ലഭിക്കുന്നു. ഡിഫറൻഷ്യൽ ലോക്ക് കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഓട്ടോ ഹോൾഡോടു കൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും ഇതിനൊപ്പമുണ്ടായിരിക്കും. ബ്ലാക്ക് ഷാഡോയുടെ വരവ് വാഹന പ്രേമികളെ  ആവേശത്തിലാക്കി. നിരവധി പേരാണ് വാഹനത്തിന്റെ ഫീച്ചറുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Latest News