Sorry, you need to enable JavaScript to visit this website.

 26 വർഷങ്ങൾക്ക് ശേഷം യെസ്ഡി ഇന്ത്യയിലെത്തി

പൂനെ-ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ യെസ്ഡി മോട്ടോർ ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തി. എഴുപതുകളിലും എൺപതുകളിലും ഏറെ പ്രശസ്തമായിരുന്ന ബൈക്കുകൾ 26 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.  മൂന്ന് മോഡലുകളാണ് ഇന്ത്യയിൽ നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. 1.98 ലക്ഷം മുതൽ  2.09 ലക്ഷം രൂപ വരെയുള്ള പ്രൈസ് റേഞ്ചിലാണ് മൂന്ന് ബൈക്കുകളും എത്തുന്നത്. യെസ്ഡി റോഡ്സ്റ്ററിന്റെ പ്രാരംഭ വില 1.98 ലക്ഷം രൂപയാണ്. സ്‌ക്രാംബ്ലറിന് 2.04 ലക്ഷം രൂപയും അഡ്വഞ്ചർ ശ്രേണി 2.09 ലക്ഷം രൂപയുമാണ് പ്രാരംഭ വില. ഒരേ ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്ടഡ് 334 സിസി  എൻജിനുമായി  ആണ് ബൈക്കുകൾ എത്തുന്നത്. പവർ ഔട്പുട്ടിലാണ് ബൈക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ നിരത്തുകളിൽ ജാവയെ വീണ്ടുമെത്തിച്ച ആനന്ദ് മഹേന്ദ്രയുടെ സഹഉടമസ്ഥതയിലുള്ള ക്ലാസിക് ലജൻഡ്‌സാണ് യെസ്ഡി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെയാണ് ആനന്ദ് മഹേന്ദ്ര യെസ്ഡിയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന രണ്ട് ബൈക്കളുടെ ടീസർ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. യെസ്ഡിയെ പഴയ പ്രതാപത്തോടെയാണ് അവതരിപ്പിക്കുന്നതെങ്കിലും പുത്തൻ തലമുറയെ ആകർഷിപ്പിക്കാൻ നവീനമായ എല്ലാ സംവിധാനങ്ങളുമുണ്ട്. 

Latest News