ഉത്തരേന്ത്യയില്‍ 21 മുതല്‍ വ്യാപക മഴയ്ക്ക്  സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

ജയ്പൂര്‍- ഉത്തരേന്ത്യയില്‍ ജനുവരി 21 മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. പഞ്ചാബ്, ഹരിയാന, ദല്‍ഹി, ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്. ജനുവരി 21 മുതല്‍ 23 വരെയാണ് വ്യാപക മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം ജനുവരി 13 മുതല്‍ ദല്‍ഹിയില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.ഈ സമയത്ത് മൂടല്‍ മഞ്ഞ് ദല്‍ഹിക്കുമുകളില്‍ ഉള്ളതുകാരണം സൂര്യപ്രകാശം താഴെക്ക് എത്തിയിട്ടില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏകദേശ താപനില 7.3 ഡിഗ്രി സെല്‍ഷ്യസ് ആണ്.

Latest News