Sorry, you need to enable JavaScript to visit this website.

17 വര്‍ഷം മുമ്പ് ആഭരണങ്ങള്‍ കൊള്ളയടിച്ച് മുങ്ങിയ പ്രതി ഒടുവില്‍ പിടിയില്‍

അഹമദാബാദ്- അഹമദാബാദിലെ ഒരു വ്യാപാരിയില്‍ നിന്നും 17 വര്‍ഷം മുമ്പ് 41 കിലോഗ്രാം വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ച് മുങ്ങി ഇത്രയും കാലം മുങ്ങി നടന്ന പ്രതിയെ പോലീസ് ഒടുവില്‍ പിടികൂടി. ഗോവ സ്വദേശി ഗോമസ് ഡിസൂസ ആണ് അറസ്റ്റിലായത്. 2005ലാണ് അഹമദാബാദിലെ നവരംഗപുരയിലെ വ്യാപാരി ഗുണ്‍വന്ത് ദവെയില്‍ നിന്ന് ഗോമസും കൂട്ടാളി വിജയ താക്കറും ആഭരണം കൊള്ളയടിച്ച് മുങ്ങിയത്. മുംബൈയിലേക്ക് കടന്ന ഗോമസ് പിന്നീട് ഗോവയിലെത്തി അവിടെ മത്സ്യബന്ധന തൊഴിലാളിയായി കഴിയുകയായിരുന്നു. 

അഹമദാബാദിലാണ് ഗോമസ് ജനിച്ചു വളര്‍ന്നത്. കഴിഞ്ഞ മാസം ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാനായി അഹമദാബാദില്‍ തിരിച്ചെത്തിയതായിരുന്നു. ഇതിനിടെ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മടക്ക യാത്രമുടങ്ങി. ഇതനിടെ ഗോമസ് ഇവിടെയുള്ളതായി പോലീസിന് രഹസ്യം വിവരം ലഭിക്കുകയായിരുന്നു. വൈകാതെ ക്രൈംബ്രാഞ്ച് സംഘം അഹമദാബാദിലെ ചന്ദ്‌ലോഡിയയില്‍ നിന്ന് ഗോമസിനെ അറസ്റ്റ് ചെയ്തതായും മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു.
 

Latest News