വീട്ടിലെത്തിയ അയൽവാസിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു, മനംനൊന്ത വീട്ടമ്മ തൂങ്ങിമരിച്ചു

തൃശൂർ -  ലാലൂരിൽ വീട്ടിൽ  വന്ന  അയൽവാസിയെ കണ്ട് തെറ്റിദ്ധരിച്ച്  ഭർത്താവ്  അയൽവാസിയെ  വെട്ടി പരിക്കേൽപ്പിച്ചതിൽ മനം  നൊന്ത വീട്ടമ്മ  തൂങ്ങി മരിച്ചു. ലാലൂർ ജൂബിലി നഗറിൽ ആണ്  വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടാണ്  സംഭവം. ലാലുർ കടുക്കാട്ടിൽ വീട്ടിൽ  സുനിലിന്റെ  ഭാര്യ വീനിത സുനിലിനെ(46 )യാണ്  വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. വെസ്റ്റ് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു  അയൽവാസിയായ  സീജോയിക്കാണ് വെട്ടേറ്റത്. ഇയാളെ  പരിക്കേറ്റ നിലയിൽ ഗവ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സംഭവമായി  ബന്ധപ്പെട്ട്  സുനിലിനെ  ചോദ്യം ചെയ്തു  വരികയാണ്. 

Latest News