Sorry, you need to enable JavaScript to visit this website.

തൃശൂരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം, നടപടിയെന്ന് പോലീസ്

തൃശൂർ- സഹപാഠിയായ വിദ്യാർഥിനിക്കൊപ്പം സഞ്ചരിച്ച് ബൈക്ക് മറിഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ്. വിദ്യാർഥിയെ കല്ലുകൊണ്ട് ക്രൂരമായി മർദ്ദിച്ചത് കൊടകര സ്വദേശി ഡേവിഡായിരുന്നു. തൃശൂർ ചേതന കോളേജിലെ അമൽ എന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഈ മേഖലയിൽ അമൽ ദിവസവും ബൈക്ക് റൈസ് നടത്താറുണ്ടെന്നും കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ബൈക്ക് മറിഞ്ഞത് നാട്ടുകാരെ പ്രകോപിച്ചുവെന്നുമാണ് പരാതി. സഹപാഠികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പുറത്തിറങ്ങിപ്പോഴാണ് സംഭവം. നാട്ടുകാരെ മർദ്ദിച്ചുവെന്ന പരാതിയിൽ അമലിന് എതിരെയും പോലീസ് കേസെടുത്തു.
 

Latest News