അഖിലേഷ് യാദവ് അസംഗഢില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വരുന്ന തെരഞ്ഞെടുപ്പില്‍ അസംഗഢില്‍ നിന്ന് മത്സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നാണ് അഖിലേഷ് നേരത്തെ പറഞ്ഞിരുന്നത്. അസംഗഢില്‍നിന്നുള്ള എം.പിയാണ് അഖിലേഷ് ഇപ്പോള്‍.
അതേസമയം, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബുധനാഴ്ച രാവിലെ ന്യൂദല്‍ഹിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അര്‍ദ്ധസഹോദരന്‍ പ്രതീക് യാദവിനെ വിവാഹം കഴിച്ച അപര്‍ണ ബി.ജെപ.ിയിലേക്ക് മാറുന്നത് സംസ്ഥാനത്തെ ഭരണകക്ഷിയായ ഒരു കൂട്ടം മന്ത്രിമാരും എം.എല്‍.എമാരും സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ്.

 

Latest News