ഇന്ത്യയില്‍ 2.8 ലക്ഷം പേര്‍ക്ക് കൂടി കോവിഡ്, ആക്ടീവ് കേസുകളും വര്‍ധിക്കുന്നു

ന്യൂദല്‍ഹി-രാജ്യത്ത് ബുധനാഴ്ച 2.8 ലക്ഷം പുതിയ കോവഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആക്ടീവ് കേസുകള്‍ 18,31,000 ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം കേസുകളുടെ 4.83 ശതമാനമാണ് നിലവില്‍ ആക്ടീവ് കേസുകള്‍.
വിവിധ സംസ്ഥാനങ്ങളിലായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 8961 ആയി വര്‍ധിച്ചു. ചൊവ്വാഴ്ചത്തെ അപേക്ഷിച്ച് 0.79 ശതമാനം മാത്രമാണ് വര്‍ധന.
നിലവില്‍ രാജ്യത്ത് കോവിഡ് മുക്തി നരിക്ക 93.88 ശതമാനമാണ്. പ്രതിദിനി പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം.

 

Latest News