Sorry, you need to enable JavaScript to visit this website.

വിമാന സര്‍വീസുകളെ ബാധിക്കും; യു.എസ് എയര്‍പോര്‍ട്ടുകള്‍ക്ക് സമീപം 5ജി നീട്ടിവെച്ചു

വാഷിംഗ്ടണ്‍- വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ എയര്‍പോര്‍ട്ടുകള്‍ക്ക് സമീപം 5ജി ആരംഭിക്കുന്നത് വെരിസോണ്‍ കമ്യൂണിക്കേഷന്‍സും എ.ടി ആന്റ് ടിയും നീട്ടിവെച്ചു.
5ജി ഏര്‍പ്പെടുത്തുന്നത് പ്രധാന വ്യോമ സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുമെന്നതിനാല്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള എയര്‍ലൈനുകള്‍ സര്‍വീസുകള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഷിക്കാഗോ, നെവാര്‍ക്, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ എമിറേറ്റസ് എയര്‍ലൈന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ചില റൂട്ടുകള്‍ ഒഴിവാക്കുമെന്നും 777 ജെറ്റുകള്‍ യു.എസിലേക്കും തിരിച്ചും പറപ്പിക്കില്ലെന്നും ജപ്പാന്‍ എയര്‍ലൈന്‍സും എ.എന്‍.എ ഹോള്‍ഡിംഗ്‌സും അറിയിച്ചു. വിമാന സുരക്ഷയെ ബാധിക്കുമെന്ന് ബോയിംഗ് കമ്പനി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിവിധ എയര്‍ലൈനുകള്‍ തീരുമാനമെടുത്തത്.
തങ്ങളുടെ 777സ 747-8 വിമാനങ്ങളെ 5ജി സര്‍വീസുകള്‍ ബാധിച്ചതായും വിമാനങ്ങള്‍ മാറ്റുകയാണെന്നും കൊറിയന്‍ എയര്‍ലൈന്‍സ് അറിയിച്ചു. അമേരിക്കയിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറക്കുമെന്ന് എയര്‍ ഇന്ത്യയും അറിയിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് നൂറുകണക്കിന് 5ജി സെല്‍ ടവറുകള്‍ ഓണ്‍ ചെയ്യുന്നത് നീട്ടിവെക്കാന്‍ എ.ടിആന്റ് ടിയും വെരിസോണും സമ്മതിച്ചത്. എത്രകാലത്തേക്കാണ് നീട്ടിവെക്കുന്നതെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് 5ജി അവകാശങ്ങള്‍ കമ്പനികള്‍ വന്‍തുകയുടെ ലേലത്തില്‍ പിടിച്ചത്.
 യാത്രാ, ചരക്കുവിമാന സര്‍വീസുകള്‍ താറുമാറാകുമെന്ന ആശങ്കക്കിടെ സാധ്യമായ കരാറില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആശ്വാസം പ്രകടിപ്പിച്ചു.

 

Latest News