കോവിഡ് മൂര്‍ഛിക്കുന്നു, കോളജുകള്‍ അടച്ചിടാന്‍ ആലോചന

തിരുവനന്തപുരം- കോവിഡ് വ്യാപനം മൂര്‍ഛിക്കുന്ന  സാഹചര്യത്തില്‍ കോളജുകള്‍ അടച്ചിടാന്‍ ആലോചന. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു തന്നെയാണ് ഇക്കാര്യംഅറിയിച്ചത്.
പഠനം ഓണ്‍ലൈന്‍ ആക്കാനാണ് ആലോചന. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിര്‍ദേശം പരിഗണിക്കും. കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ച കോളജ് അടിച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

 

Latest News